ക്ഷീരകർഷക സംഘങ്ങൾക്ക് എർപ്പെടുത്തിയ പുതിയ നികുതി ഒഴിവാക്കണമെന്ന് പി. സി. തോമസ്.

ക്ഷീരകർഷക സംഘങ്ങൾക്ക് എർപ്പെടുത്തിയ പുതിയ നികുതി ഒഴിവാക്കണമെന്ന്  പി. സി. തോമസ്.
ക്ഷീരകർഷകരുടെ പ്രാഥമിക സംഘങ്ങൾക്ക് പുതുതായി നികുതി ഈടാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്നും, ക്ഷീരകർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ്.
     ക്ഷീരകർഷകരും അവരുടെ സംഘങ്ങളും വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസരത്തിൽ, പ്രാഥമിക ക്ഷീരകർഷക സംഘങ്ങൾക്ക് പുതുതായി നികുതി ചുമത്താൻ കേന്ദ്ര ഗവൺമെൻറ് നടപടി സ്വീകരിക്കുകയാണ്. അത് തികച്ചും ഈ മേഖലയിൽ പണിയെടുക്കുന്ന  കർഷക൪ക്ക് ഏറ്റവും വലിയ ബുദ്ധിമുട്ടാകും.
      ക്ഷീരകർഷകർ ഓരോ സമയത്തും വലിയ പ്രയാസ അനുഭവിക്കുമ്പോൾ അവരെ സഹായിക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല. അങ്ങനെയിരിക്കുമ്പോൾ, പുതിയ നികുതി ചുമത്താനുള്ള തീരുമാനം നടപ്പാക്കി അവരെ കൂടുതൽ ബുദ്ധിമുട്ടിക്കരുതെന്ന് തോമസ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രിക്ക് ഇമെയിൽ സന്ദേശം അയച്ചു.

Post a Comment

أحدث أقدم