കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു, ഭർത്താവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു, ഭർത്താവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഇടുക്കി: ഇടുക്കി ശങ്കരപാണ്ഡ്യമേട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു. ചട്ടമൂന്നാർ സ്വദേശി വിജിയാണ് (35) മരിച്ചത്. ഭർത്താവ് കുമാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആനയിറങ്കൽ ഡാമിനും പൂപ്പാറ ഡാമിനും ഇടയിലുള്ള സ്ഥലത്ത് വച്ച് രാവിലെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. തമിഴ്നാട്ടിൽ പോയിട്ട് മടങ്ങുകയായിരുന്നു ഇരുവരും. കുമാറും വിജിയും ബൈക്കിൽ വരുമ്പോൾ വഴിയിൽ രണ്ട് ആനകളെ കണ്ടതിനെ തുടർന്ന് വണ്ടി വളയ്ക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു. വിജി വാഹനത്തിനു മുകളിലും കുമാർ അടിയിലുമായാണ് വീണത്. ഓടിയെത്തിയ ആനകൾ വിജിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. വിജി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. പരിക്കേറ്റ കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. വിജിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നതും ഇവിടെ തന്നെയാണ്.
     സ്ഥിരമായി ആനകളുടെ ആക്രമണം ഉണ്ടാകുന്ന പ്രദേശമാണ് ഇവിടം. തമിഴ്നാട്ടിൽ തോട്ടം പണിക്കു പോകുന്നവർ ഉൾപ്പെടെ നിരവധി പേർ ഇവിടെ സ്ഥിരമായി ആനകളുടെ ആക്രമണത്തിനു വിധേയമാകാറുണ്ട്.


Post a Comment

വളരെ പുതിയ വളരെ പഴയ