ഏറ്റുമാനൂർ ക്ഷേത്രം; 81 മുത്തുകളുള്ള സ്വർണ്ണ രുദ്രാക്ഷമാല പൂർണ്ണമായും മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു.

ഏറ്റുമാനൂർ ക്ഷേത്രം; 81 മുത്തുകളുള്ള സ്വർണ്ണ രുദ്രാക്ഷമാല പൂർണ്ണമായും മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 81 മുത്തുകളുള്ള സ്വർണ്ണ രുദ്രാക്ഷമാല പൂർണ്ണമായും മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു. ഏറ്റുമാനൂർ സിഐ സി. ആർ. രാജേഷ് കുമാർ ഇന്ന് ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയ ശേഷമാണ് സ്ഥിരീകരണം. നിലവിൽ ക്ഷേത്രത്തിലുള്ളത് 72 മുത്തുകളുള്ള മാലയാണ്. എന്നാൽ ഈ വിവാദമുണ്ടായതിനു ശേഷമാണ് ഈ മാല റജിസ്റ്ററിൽ ചേർത്തതെന്നാണ് ലഭിക്കുന്ന വിവരം.
     അതേസമയം, ക്ഷേത്രത്തിൽ പുതിയ മേൽശാന്തി ചുമതലയേറ്റത്തിനെ തുടർന്ന് തിരുവാഭരണത്തിന്റെയും മറ്റ് സാധന സാമഗ്രികളുടേയും കണക്കെടുപ്പ് പരിശോധനയിലാണ് തിരുവാഭരണത്തിൽ ചാർത്തുന്ന ഒരു മാലയുടെ തൂക്കത്തില് വ്യത്യാസം കണ്ടെത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ