7 രാജ്യസഭ സീറ്റുകളിലേക്ക്​ ​ ഒക്ടോബര്‍ 4 ന് തെരഞ്ഞെടുപ്പ്.

7 രാജ്യസഭ സീറ്റുകളിലേക്ക്​ ​ ഒക്ടോബര്‍ 4 ന് തെരഞ്ഞെടുപ്പ്.
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഒഴിഞ്ഞുകിടക്കുന്ന 7 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്​ ഒക്​ടോബര്‍ നാലിന്​ നടക്കും. തമിഴ്​നാട്ടിലെ രണ്ടു സീറ്റ്​, മധ്യപ്രദേശ്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം, തമിഴ്​നാട്​, മഹാരാഷ്​ട്ര​ എന്നീ സംസ്​ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ്​ തെരഞ്ഞെടുപ്പ്​ നടക്കുകയെന്ന്​ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
പശ്ചിമബംഗാള്‍, അസം, തമിഴ്​നാട്​, മധ്യപ്രദേശ്​ എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ രാജി വെച്ചതോടെയാണ്​ അഞ്ചു സീറ്റുകള്‍ ഒഴിവായത് ​. മഹാരാഷ്​ട്രയില്‍ നിന്നുള്ള രാജീവ്​ ശങ്കര്‍റാവു സതാവിന്‍റെ മരണത്തോടെയാണ്​ ഒരു സീറ്റ് ഒഴിവായത്. എന്‍. ഗോപാലകൃഷ്​ണന്‍റെ രാജ്യസഭാ കാലാവധി ഒക്​ടോബര്‍ ആറിന്​ അവസാനിക്കുന്നതോടെയാണ്​ പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ്​. ബിഹാര്‍ ലെജിസ്ലേറ്റിവ്​ കൗണ്‍സലില്‍ ഒഴിഞ്ഞു കിടക്കുന്ന ഒരു സീറ്റിലേക്കും അന്നു തന്നെ തെരഞ്ഞെടുപ്പ്​ നടക്കും. തുടര്‍ന്ന് ഒക്​ടോബര്‍ നാലിന്​ വൈകിട്ട്​ ഫലം പ്രഖ്യാപിക്കും.

Post a Comment

أحدث أقدم