പാലായിൽ വീടിന്റെ മേൽക്കൂരയിൽ ഒളിപ്പിച്ച 43 ലിറ്റർ വിദേശ മദ്യം പിടികൂടി.
പാലായിൽ ഡ്രൈ ഡേയിൽ കച്ചവടം നടത്താനായി സൂക്ഷിച്ചിരുന്ന 43 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. പാലാ മേവിടയിലെ വീട്ടിൽ നിന്നുമാണ് പോലീസ് സംഘം പിടിച്ചെടുത്തത്. സംഭവത്തിൽ മേവിട സ്വദേശി പി. ബി. രാജീവിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിന്റെ മേൽക്കൂരയ്ക്ക് താഴെയുള്ള തട്ടിൽ നിന്നുമാണ് മദ്യം പിടിച്ചെടുത്തത്. അവിടെ പ്രത്യേക സംവിധാനത്തോടെ സൂക്ഷിച്ച നിലയിലായിരുന്നു. ശനിയാഴ്ച ഡ്രൈ ഡേ ആയതിനാൽ ബ്ലാക്കിൽ വിൽപ്പന നടത്താനാണ് ഇയാൾ മദ്യം വീട്ടിൽ സൂക്ഷിച്ചിരുന്നത്.
إرسال تعليق