കച്ചവടത്തിനെത്തിച്ച മീന്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ആറ്റിങ്ങല്‍ നഗരസഭ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.
ആറ്റിങ്ങല്‍: മത്സ്യത്തൊഴിലാളി കച്ചവടത്തിനെത്തിച്ച മീന്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ആറ്റിങ്ങല്‍ നഗരസഭ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മുബാറാക്, ഷിബു എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഓഗസ്റ്റ് പത്തിനാണ്, അവനവഞ്ചേരി കവലയിൽ വച്ച്, അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോണ്‍സയുടെ മീന്‍കുട്ട നഗരസഭ ജീവനക്കാര്‍ വലിച്ചെറിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു അക്രമം.
നഗരസഭ ജീവനക്കാര്‍ പിടിച്ചു തള്ളിയ അല്‍ഫോണ്‍സയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി ശിവന്‍കുട്ടി, അല്‍ഫോണ്‍സയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. നഗരസഭ ജീവനക്കാര്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ