സിനിമ സഹസംവിധായകന്‍ ജയിന്‍ കൃഷ്ണ (45) തൃശൂരില്‍ അന്തരിച്ചു.

സിനിമ സഹസംവിധായകന്‍ ജയിന്‍ കൃഷ്ണ (45) തൃശൂരില്‍ അന്തരിച്ചു.

തൃശൂര്‍: സിനിമ സഹസംവിധായകന്‍ ജയിന്‍ കൃഷ്ണ (45) തൃശൂരില്‍ അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം.
      ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ജയിനിന്‍റെ യഥാര്‍ത് പേര് പി. കെ. ജയകുമാര്‍ എന്നാണ്. മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്‍ത 'ആറാട്ടാ'ണ് അവസാനം പ്രവര്‍ത്തിച്ച സിനിമ. ആറാട്ട്, കള, പ്രീസ്റ്റ് തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
       പരേതനായ കൃഷ്ണൻ കുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. ബി. ഉണ്ണികൃഷ്ണൻ, അനിൽ സി. മേനോൻ, സുനിൽ കാര്യാട്ടുകര, ജിബു ജേക്കബ്, രോഹിത് വി. എസ്.‌ തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ച ജയകുമാറിന്റെ വിയോഗ വാർത്ത അറിഞ്ഞ് നടുക്കത്തിലാണ് സിനിമാമേഖല. മോഹന്‍ലാലിന്റെ ആറാട്ടാണ് അവസാനം പ്രവർത്തിച്ച സിനിമ. നിയമ ബിരുദധാരിയായ  ജയകുമാർ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ഭരണസമിതി അംഗമാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ