കോവാക്‌സിന്‍ ഒന്നും രണ്ടും ഡോസുകള്‍ നാളെ നല്‍കും.

കോവാക്‌സിന്‍ ഒന്നും രണ്ടും ഡോസുകള്‍ നാളെ നല്‍കും.
       കോട്ടയം ജില്ലയില്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്‌സിന്‍ ഒന്നും രണ്ടും ഡോസുകള്‍ നാളെ (ജൂലൈ 27) നല്‍കും. രാവിലെ 10 മുതലാണ് വാക്‌സിനേഷന്‍. 
       വാക്‌സിന്‍ വേണ്ടത്ര ലഭ്യമല്ലാത്തതിനാല്‍ നാളെ (ജൂലൈ 27) കോവിഷീല്‍ഡ് വാക്‌സിനേഷന്‍ ഉണ്ടാവില്ല. നാളെ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് നേരത്തെ ബുക്ക് ചെയ്തിരുന്നവര്‍ക്ക് ഇനി വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ നിലവിലെ ബുക്കിംഗിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ഗണനയോടെ കുത്തിവയ്പ്പ് നല്‍കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ