ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഫോൺ ഉപയോഗം കുറ്റകരം; നടപടിയെടുക്കുമെന്ന് ഡി.ജി.പി.

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഫോൺ ഉപയോഗം കുറ്റകരം; നടപടിയെടുക്കുമെന്ന് ഡി.ജി.പി.
തിരു.: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടുത്ത്/ ഹാൻഡ് ഫ്രീ ഡിവൈസുകൾ ഉപയോഗിച്ച് ഫോൺ ചെയ്യുന്നത് കുറ്റകരം തന്നെയെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
       ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ഫോൺ ചെയ്​താൽ ലൈസൻസ് റ​ദ്ദാക്കുമെന്ന​ മോട്ടോർ വാഹനവകുപ്പിന്റെ അറിയിപ്പ് ചർച്ചയായിരുന്നു. ബ്ലൂടൂത്തി‍ൻെറ സഹായത്തോടെയുള്ള ഫോൺ സംസാരവും കുറ്റകരമാണെന്നാണ്​ വിശദീകരണം. നേരത്തെ ഫോൺ ചെവിയോട്​ ചേർത്ത്​ സംസാരിച്ചാൽ മാത്രമേ കേസെടുത്തിരുന്നു​ള്ളു. എന്നാൽ, ഡ്രൈവിംഗിനിടെ ഏതു തരത്തിൽ ഫോൺ ഉപയോഗിച്ചാലും അത് ഡ്രൈവറുടെ ശ്രദ്ധ തിരിക്കുമെന്നതാണ് ഇത്തരം നടപടിക്ക് കാരണം. വാഹനത്തിലെ സ്​പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച്​ സംസാരിക്കുന്നത്​ അപകടങ്ങൾക്ക്​ കാരണമാവുന്നുവെന്നതിനാലാണ്​ നടപടി.

Post a Comment

أحدث أقدم