വീരമൃത്യു വരിച്ച എം. ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു.
ജമ്മു കാശ്മീരിൽ ഭികരാക്രമണത്തിൽ വീരമൃത്യു വരിച്ച സുബേദാർ എം. ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. രാവിലെ ഏഴ് മണിക്ക് കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടുവളപ്പിലാണ് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിൽ എത്തിച്ച ഭൗതിക ദേഹം ഇന്നലെ അർദ്ധരാത്രിയിലാണ് കൊയിലാണ്ടിയിൽ എത്തിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ജില്ലാ കളക്ടർ ഉൾപ്പെടെയെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മന്ത്രി എ. കെ. ശശീന്ദ്രൻ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് നായ്ബ് സുബേദാർ എം. ശ്രീജിത് വീരമൃത്യു വരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്ടറിലെ ദദാൽ മേഖലയിലായിരുന്നു സംഭവം. നുഴഞ്ഞു കയറാനുള്ള പാക് ഭീകരരുടെ ശ്രമം തടയുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ആക്രമണത്തിൽ ശ്രജീത്തും ആന്ധ്രപ്രദേശ് സ്വദേശി എം. ജസ്വന്ത് റെഡ്ഡിയും വീരമൃത്യു വരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ