നടൻ കെ. ടി. എസ്. പടന്നയില്‍ അന്തരിച്ചു.
കൊച്ചി: നടൻ കെ. ടി. എസ്. പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിൽ വച്ചായിരുന്നു അന്ത്യം.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നാടകലോകത്തു നിന്നാണ് സിനിമയിലെത്തിയത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു, അനിയന്‍ബാവ ചേട്ടന്‍ബാവ എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ. നടനായിട്ടും തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയില്‍ ചെറിയ കട നടത്തി കൂടിയാണ് ജീവിച്ചു പോന്നത്.
إرسال تعليق