
തിരു.: കേരള സർവകലാശാല ജൂലൈ 16, 17 തീയതികളിൽ വർക്കല എസ്എൻ കോളജിൽ വച്ച് നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.എസ്.സി. ജിയോളജിയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി.
കേരള സർവകലാശാല ജൂലൈ 16, 17 തീയതികളിൽ വർക്കല എസ്എൻ കോളജിൽ വച്ച് നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.എസ്.സി. ജിയോളജിയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി. പരീക്ഷകൾ യഥാക്രമം ജൂലൈ 26, 27 തീയതികളിൽ അതേ കോളജിൽ വച്ച് നടത്തും. കേരളസർവകലാശാല മാർച്ച് 2021 ൽ നടത്തിയ ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ22, 23 തീയതികളിൽ അതാത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
പ്രോജക്ട്/വൈവ
കേരള സർവകലാശാലയുടെ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്.സി. (2018അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) മാർച്ച് 2021 പരീക്ഷയുടെ മാത്തമാറ്റിക് പ്രോജക്ട് വൈവ പരീക്ഷ ജൂലൈ 23, 26 തീയതികളിൽ അതാത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ ഹാൾടിക്കറ്റ്
കേരള സർവകലാശാല വിദൂര വിദ്യാഭ്യാസകേന്ദ്രം ജൂലൈ 23, ആഗസ്റ്റ് 9 തീയതികളിൽ ആരംഭിക്കുന്ന യഥാക്രമം ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. ഹിസ്റ്ററി (റെഗുലർ, ഇംപൂവ്മെന്റ് ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. ജൂലൈ 23, ആഗസ്റ്റ്9 തീയതികളിൽ ആരംഭിക്കുന്ന യഥാക്രമം ഒന്ന്, രണ്ട് സെമസ്റ്റർ എം.എ./എം.എസ്.സി/എം.കോം. (റെഗുലർ, ഇംപൂവ്മെന്റ് ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.
കേരള സർവകലാശാല 2020 നവംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. (ബി.എ./ബി.ബി.എ./ബി.കോം.) പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ജൂലൈ 22, 23, 26 തീയതികളിൽ ഇ.ജെ.X (പത്ത്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.
إرسال تعليق