സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് എത്തും.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് എത്തും.
       സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് എത്തും. രോഗവ്യാപനം രൂക്ഷമായ 10 ജില്ലകളിലാണ് സംഘം സന്ദര്‍ശനം നടത്തുക. അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കേസുകള്‍ ഇരുപതിനായിരത്തിന് മുകളിലായത് ആശങ്ക ഉയര്‍ത്തുന്നു.
        ആറംഗ കേന്ദ്ര സംഘമാണ് ഇന്ന് സംസ്ഥാനത്ത് എത്തുന്നത്. സംഘം രണ്ടായി തിരിഞ്ഞ് രോഗവ്യാപനം കൂടിയ 10 ജില്ലകളില്‍ സന്ദര്‍ശനം നടത്തും. കൊല്ലം, ആലപ്പുഴ ജില്ലകള്‍ നാളെ സന്ദര്‍ശിക്കും. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതി വിലയിരുത്തും. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വിദഗ്ധസംഘം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും.
        രാജ്യത്തെ പ്രതിദിന രോഗബാധിതരില്‍ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. തുടര്‍ച്ചയായി മൂന്നാം ദിവസവും ഇരുപതിനായിരത്തിന് മുകളിലാണ് കോവിഡ് കേസുകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13ന് മുകളിലേയ്ക്ക് ഉയര്‍ന്നു. അടുത്ത മൂന്നാഴ്ച രോഗവ്യാപനം രൂക്ഷമായി തുടരുമെന്നാണ് വിലയിരുത്തല്‍.

Post a Comment

വളരെ പുതിയ വളരെ പഴയ