ഇന്ന് പിള്ളേളേരോണം
ബാല്യകാലത്തിലെ ഉത്സവം ആയിട്ടാണ്
പിള്ളേരോണം ആഘോഷിക്കപ്പെടുന്നത്. പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണത്തിന് തൊട്ടുമുമ്പ്, കർക്കിടക മാസത്തിലെ ഓണദിനമാണ് പിള്ളേരോണം.
പ്രധാനമായും വടക്കൻ കേരളത്തിലാണ് ഈ ആഘോഷങ്ങൾക്ക് പ്രിയമേറുന്നത്.
പിള്ളേരോണം മുതൽ 27 ദിവസവും ഓണം ആഘോഷിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. തെക്കൻ കേരളത്തിൽ തിരുവോണ ദിനം മുതൽ 27 ദിവസം വരെ ഉള്ള ദിനങ്ങൾ ആയിട്ടാണ് ആഘോഷിക്കപ്പെടുന്നത് .
തൊടിയിൽ കുട്ടികൾക്കായി ഊഞ്ഞാൽ കെട്ടുന്നത് ഈ പിള്ളേരോണ ദിവസം മുതലാണ്. മുറ്റത്ത് പൂക്കളം ഒരുക്കിയും, സദ്യവട്ടങ്ങൾ ഒരുക്കിയും, പായസം വിളമ്പിയും പിള്ളേരോണത്തെ വരവേൽക്കുന്നു.
കോവിഡ് പ്രതിസന്ധിയുടെ രണ്ടാം വർഷത്തിലും വീടുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്ക് വേണ്ടി മുതിർന്നവർ പിള്ളേരോണം ആഘോഷിക്കപ്പെടാറുണ്ട്. തിരുവോണത്തിൻ്റെ വരവ് അറിയിക്കുന്ന ആഘോഷമായിട്ട് പിള്ളേരോണത്തെ കണക്കാക്കാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ