മെഡിവിങ്സ് കേരള, ആരോഗ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

മെഡിവിങ്സ് കേരള, ആരോഗ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. 
ആരോഗ്യ പ്രവർത്തകരും ആരോഗ്യ മേഖലയിലെ വിദ്യാർത്ഥികളും നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനായി അവ സംബന്ധിച്ച വിഷയങ്ങൾ ഉൾച്ചേർത്തുകൊണ്ട് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. 

നിലവാരമില്ലാത്ത പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ/കോഴ്സുകൾ സംബന്ധിച്ച വിഷയങ്ങളും നിലവിൽ ഈ മേഖല നേരിടുന്ന മൂല്യച്യുതിയുമായെല്ലാം ബന്ധപ്പെട്ട വസ്തുതകളും, അന്യ സംസ്ഥാനങ്ങളിൽ നിന്നും പാരാമെഡിക്കൽ ബിരുദം നേടിയ കേരളീയ മെഡിക്കൽ പ്രൊഫഷണലുകളുടെ രജിസ്ട്രേഷൻ പ്രയാസങ്ങൾ - അവയ്ക്ക് NCAHP ACT നടപ്പിൽ വരുന്നതു വരെ താത്കാലിക സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച വിഷയങ്ങളും, സർക്കാർ - സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകരുടെ വേതനത്തിൽ കാലാനുസൃതമായ വർദ്ധനവ് ലഭ്യമാക്കാത്തത് സംബന്ധിച്ചും, ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങളിലെ ആശങ്കകളും;  എന്നിങ്ങനെയുള്ള തെറ്റായ പ്രവണതകൾ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെയും ആവശ്യമെങ്കിൽ നിയമനിർമ്മാണമുൾപ്പെടെ നടത്തേണ്ടതിന്റെയും ആവശ്യകത - എന്നിങ്ങനെ ഏറെക്കാലമായി ആരോഗ്യമേഖല നേരിടുന്ന വിവിധ വിഷയങ്ങളെയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് നിവേദനം രൂപപ്പെടുത്തുകയും ജൂലൈ 14, ബുധനാഴ്ച്ച മെഡിവിങ്സ് കേരളയുടെ സംസ്ഥാന പ്രസിഡന്റ്‌ അച്ചു കൊല്ലായിൽ, സംസ്ഥാന ജനറൽ സെക്രട്ടറി വിനിൽ മോനി എന്നിവർ കേരളത്തിലെ ഓരോ ആരോഗ്യ പ്രവർത്തകന്റെയും പ്രതിനിധിയെന്നോണം ബഹുമാനപ്പെട്ട സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് പ്രസ്തുത നിവേദനം കൈമാറുകയും ചെയ്തു. 

സംഘടനയുടെ നിവേദനത്തെയും പ്രവർത്തനങ്ങളെയും അനുഭാവപൂർവ്വം നോക്കിക്കണ്ട മന്ത്രി വിഷയങ്ങൾ പഠിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. 

Post a Comment

വളരെ പുതിയ വളരെ പഴയ