രാജ്യത്തെ കൊവിഡ് ബാധ; കൂടുതൽ ഡെല്‍റ്റ വകഭേദമെന്ന് ഐസിഎംആര്‍.
രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരില്‍ കൂടുതലും കാണുന്നത് വൈറസിന്റെ ഡെല്‍റ്റ വകഭേദം എന്ന് ഐസിഎംആര്‍ പഠനം. രോഗം സ്ഥിരീകരിക്കുന്ന 86 ശതമാനം പേരേയും ബാധിക്കുന്നത് ഡെല്‍റ്റ വകഭേദമെന്നാണ് കണ്ടെത്തല്‍.
വാക്‌സിനുകള്‍ കൊവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കില്ല എന്ന വാദത്തിന് തെളിവില്ലെന്ന് കൊവിഡ് സമിതി തലവന്‍ ഡോ. വി. കെ. പോള്‍ പറഞ്ഞു. വാക്‌സിന്‍ എടുത്തവരില്‍ കൊവിഡ് സ്ഥിരീകരിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവെന്ന് ഐസിഎംആര്‍ പഠനത്തില്‍ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
17 സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച 677 സാമ്പിളുകളില്‍ ആണ് പഠനം നടത്തിയത്.
അതേസമയം, കുട്ടികളിലെ വാക്‌സിനേഷനുള്ള മാനദണ്ഡങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വാക്‌സിന്‍ പരീക്ഷണം അന്തിമഘട്ടത്തിലാണ്. വിദഗ്ധ സമിതി അംഗീകാരത്തിന് പിന്നാലെ വാക്‌സിനേഷന്‍ നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്രം അറിയിച്ചു. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുകള്‍ക്കിടെ രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ നേരിയ വര്‍ദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനമാണ്. കൊവിഡ് വ്യാപനത്തിന്റെ സൂചിക വീണ്ടും ഉയര്‍ന്ന് ഒരു ശതമാനത്തിലെത്തി. നേരത്തെ ഇത് ഒരു ശതമാനത്തിന് താഴെയെത്തിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ