ആശുപത്രികൾ മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി മാറുന്നു: സുപ്രീം കോടതി

ആശുപത്രികൾ മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി മാറുന്നു: സുപ്രീം കോടതി

 
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളുമായി സുപ്രീം കോടതി. ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ചികിത്സ നൽകേണ്ട ആശുപത്രികൾ, പണം കൊയ്യുന്ന സ്ഥാപനങ്ങൾ ആകുകയാണ്. മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി ആശുപത്രികൾ മാറുകയാണെന്ന് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഢ് വിമർശിച്ചു.

സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

Post a Comment

വളരെ പുതിയ വളരെ പഴയ