ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ്; കടകള്‍ തുറന്ന് പ്രവർത്തിക്കും.

ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ്; കടകള്‍ തുറന്ന് പ്രവർത്തിക്കും.
ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിലാണ് ഇളവുകൾ അനുവദിക്കുക. ട്രിപ്പിൾ ലോക്ഡൗൺ ഉള്ള ഡി വിഭാഗത്തിൽ ഇളവുകൾ ഉണ്ടായിരിക്കില്ല. 21 ന് ആണ് ബക്രീദ്. മൂന്നു ദിവസങ്ങളിൽ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി എന്നീ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. കൂടാതെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ട്.
രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.

Post a Comment

വളരെ പുതിയ വളരെ പഴയ