മൂന്നാറില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
കനത്ത മഴയെത്തുടര്‍ന്ന് മൂന്നാറിന്റെ വിവിധ മേഖലകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കൊച്ചി-മധുര ദേശീയപാതയില്‍ മൂന്നാര്‍ സര്‍ക്കാര്‍ കോളജിന് സമീപമാണ് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടത്. മൂന്ന് അടിയോളം മണ്ണാണ് ദേശീയപാതയിലേക്ക് വീണത്.
മണ്ണു നീക്കാന്‍ ശ്രമം തുടരുകയാണ്. ഗതാഗതം മറ്റ് വഴികളിലൂടെ പോലീസ് തിരിച്ചുവിട്ടിട്ടുണ്ട്. മറയൂര്‍ റോഡില്‍ എട്ടാം മൈലിന് സമീപവും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇവിടെയും മണ്ണു നീക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കഴിഞ്ഞ രാത്രിയിലും മൂന്നാറിനും സമീപപ്രദേശങ്ങളിലും കനത്ത മഴയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്ന് രാവിലെ മഴയുടെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും പല പ്രദേശങ്ങളിലും ഒറ്റപ്പട്ട കനത്ത മഴ പെയ്യുന്നുണ്ട്.
إرسال تعليق