കോൺഗ്രസ്സിൽ നിന്ന് രാജി വച്ച് എൻ.സി.പി.യിൽ ചേർന്നു.
പാമ്പാടി: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കൂരോപ്പടയിൽ മുപ്പത് കോൺഗ്രസ്സ് പ്രവർത്തകർ രാജി വച്ച് എൻ.സി.പി.യിൽ ചേർന്നു. റെജി വർഗീസ് തോട്ടപ്പള്ളി, എബിസൺ എന്നിവരുടെ നേതൃത്വത്തിൽ എൻ.സി.പിയിൽ ചേർന്ന കോൺഗ്രസ്സ് പ്രവർത്തകരെ പാമ്പാടി റെഡ്ക്രോസ് ഹാളിൽ ചേർന്ന യോഗത്തിൽ എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. രാജൻ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ജനകീയ പ്രശ്നങ്ങളിൽ ഇടപെടാതെ ഗ്രൂപ്പുവഴക്കിലും ആഭ്യന്തര കലഹത്തിലും മുഴുകിയ കോൺഗ്രസിൽ ആത്മാഭിമാനമുള്ള പ്രവർത്തകർ ക്കു തുടരാനാവില്ലെന്ന് കെ. ആർ. രാജൻ പറഞ്ഞു. എൻ.സി.പി. പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ ഓണമ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
എൻ.സി.പി. കൂരോപ്പട മണ്ഡലം ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
പ്രസിസന്റ : റജി വറുഗീസ് തോട്ടപ്പള്ളി, വൈസ് പ്രസിഡന്റ് മാർ: എബിസൺ, സി. എ.
ഷിനു കൂറ്റൻ പാറ. സെക്രട്ടറിമാർ:
സണ്ണി ചെറിയാൻ, വിജയകുമാർ തെങ്ങനാ ക്കുന്നേൽ,
ട്രഷറർ: എം. എ. റജി കുര്യൻ മാലിയിൽ.
إرسال تعليق