കൊട്ടാരക്കരയിൽ കോൺഗ്രസ്സിൽ നിന്നും ബി.ജെ.പി.യിൽ നിന്നും ആർ.എസ്.പി. ലെനിനിസ്റ്റ് വിഭാഗങ്ങളിൽ നിന്നും അമ്പതോളം പേർ എൻ.സി.പി യിൽ ചേർന്നു.
കൊട്ടാരക്കര : വിവിധ പാർട്ടികളിൽ നിന്നായി അമ്പതോളം പേർ എൻ.സി.പി.യിൽ ചേർന്നു. സംഘടനയിലേക്ക് കടന്നു വന്നവരെ എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. രാജൻ ഷാളണിയിച്ചു സ്വീകരിച്ചു. അഡ്വ.സി. എൻ. ശിവൻ കുട്ടിയുടെ ഭവനാങ്കണത്തിൽ ചേർന്ന യോഗത്തിൽ പുതിയ കൊല്ലം ജില്ലാ പ്രസിഡന്റ് ആർ. ധർമ്മരാജൻ, എൻ.സി.പി.നേതാക്കളായ ചന്ദനത്തോപ്പ് അജയകുമാർ, പത്മാകരൻ, സന്തോഷ്, രാഘവൻപിള്ള, സുരേഷ്, തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ