കന്യാകുമാരി മുതൽ കശ്മീർ വരെ സൈക്കിൾ യാത്രയുമായി അൽ അമീൻ !

കന്യാകുമാരി മുതൽ കശ്മീർ വരെ സൈക്കിൾ യാത്രയുമായി അൽ അമീൻ !

അൽ അമീൻ
   

കടയ്ക്കൽ: കന്യാകുമാരി മുതൽ കശ്മീർ വരെ സൈക്കിൾ യാത്രയുമായി 19 വയസ്സുകാരൻ. ഇന്ത്യയെക്കുറിച്ചു പഠിക്കാനും  ഒപ്പം ഇന്ധന വില വർദ്ധനയിൽ പ്രതിഷേധവും അറിയിച്ചാണു യാത്ര. കോട്ടുക്കൽ അൽ അമാൻ മൻസിലിൽ താജുദീന്റെയും താജിതയുടെയും മകനായ അൽ അമീൻ താജാണു ഇന്നു മുതൽ സാഹസിക യാത്ര  തുടങ്ങുന്നത്.

കോട്ടുക്കലിൽ നിന്നു കന്യാകുമാരിയിൽ എത്തി അവിടെ നിന്ന് യാത്ര തിരിക്കും. വയലാ എച്ച്എസ്എസിൽ നിന്നു പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് അൽ അമാൻ. 3 മാസത്തെ യാത്രയാണ് ലക്ഷ്യം. വിവിധ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത രീതിയും സംസ്കാരവും പഠിക്കുകയാണ് പ്രധാന ലക്ഷ്യം. 

Post a Comment

വളരെ പുതിയ വളരെ പഴയ