വിദ്യാർത്ഥികൾക്ക് ഫോണുകൾ സമ്മാനിച്ചു.



വിദ്യാർത്ഥികൾക്ക് ഫോണുകൾ സമ്മാനിച്ചു

പാലാ: ഫെഡറൽ ബാങ്ക് പാലാ ശാഖായുടെ അഭിമുഖ്യത്തിൽ മഹാത്മാഗാന്ധി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കു ഓൺലൈൻ പഠന സഹായത്തിനായി മൊബൈൽ ഫോണുകൾ കൈമാറി. 5 വിദ്യാർഥികൾക്കു ആണ് ഫോണുകൾ സമ്മാനിച്ചത്.

      പ്രധാനാദ്ധ്യാപിക രമണി വി. ജി. വിദ്യാർത്ഥികൾക്കു വേണ്ടി ഫോണുകൾ ശാഖ മാനേജർ അൽവിൻ സെബാസ്റ്റ്യൻ ജോർജിൽ നിന്നു സ്വീകരിച്ചു. ജോർജ് മജോ, ദേവിക ഐ., ജിന്റു ജോസഫ് രക്ഷകർത്താകൾ, മറ്റ്‌ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ