അപൂർവ്വ രോഗം ബാധിച്ച കണ്ണൂരിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സാ ഫണ്ടിലേക്ക് ലഭിച്ചത് 46.78 കോടി രൂപ.
ലോകമെമ്പാടുമുള്ള 7,77,000 പേർ കൈമാറിയ തുകയാണിത്. മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് ആവശ്യമായ തുക മാറ്റി വെച്ച് ബാക്കി തുക സർക്കാരുമായി ആലോചിച്ച് സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച മറ്റു കുട്ടികളുടെ ചികിത്സയ്ക്ക് നൽകുമെന്നും ചികിത്സാ സമിതി വ്യക്തമാക്കി.
രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെയും ഓഫീസിലും വീട്ടിലും നേരിട്ടും എത്തിച്ചതടക്കമാണ് 46.78 കോടി രൂപ. ഒരു രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ ഓരോരുത്തരും നൽകിയിട്ടുണ്ട്. മുഹമ്മദിനുള്ള മരുന്ന് ഓഗസ്റ്റ് ആറിന് അമേരിക്കയിൽ നിന്ന് നാട്ടിലെത്തുമെന്നും കുടുംബം വ്യക്തമാക്കി.
إرسال تعليق