പിഡബ്ല്യുഡി ഫോർ യു ആപ്: പ്രമോ വിഡിയോ പ്രകാശനം ചെയ്ത് മമ്മൂട്ടി

 

PWD app inaugurated


തിരുവനന്തപുരം ∙ പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ സംബന്ധിച്ച പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പായ പിഡബ്ല്യുഡി ഫോർ യു (PWD 4U) പ്രമോ വിഡിയോ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. മൊബൈൽ ആപ്ലിക്കേഷൻ ഏഴാം തീയതി ഔദ്യോഗികമായി നിലവിൽ വരും.


റോഡിലെ പ്രശ്നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങൾ രേഖപ്പെടുത്താനും സാധിക്കും തരത്തിലാണ് ആപ് തയാറാക്കിയിരിക്കുന്നത് . ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ച 4000 കിലോമീറ്റർ റോഡുകളുടെ വിവരങ്ങൾ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.


ഡിജിറ്റലൈസേഷൻ പൂർത്തിയായ റോഡുകളുടെ വിവരങ്ങൾ മൊബൈൽ ആപ്പിൽ വന്നാൽ അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കും. ബാക്കി റോഡുകളുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതു ആറുമാസത്തിനകം പൂർത്തിയാക്കും.


ഈ റോഡുകളെ സംബന്ധിച്ച പരാതികൾ, പരാതി പരിഹാര സെൽ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുക്കുക ആയിരിക്കും ചെയ്യുക. പരാതികൾ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും. ബിഎംജി ആനിമേഷൻസ് ആണ് പ്രമോ വിഡിയോ തയാറാക്കിയത്.

Post a Comment

أحدث أقدم