കൊച്ചി ∙ ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലീറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് ഒരു ലീറ്ററിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമാണ് വില. തുടർച്ചയായ രണ്ടാം ദിവസമാണു വില വർധിപ്പിക്കുന്നത്. ജൂൺ മാസത്തിൽ ഇതു മൂന്നാമത്തെ വർധനയാണ്. 37 ദിവസത്തിനുള്ളിൽ 21 തവണയാണ് ഇന്ധന വില കൂട്ടിയത്.
ഇന്ധന വില വീണ്ടും കൂട്ടി; വില വർധന 37 ദിവസത്തിനുള്ളിൽ 21 തവണ
0
إرسال تعليق