സാലഡ് നൽകാത്തതിന് ഭാര്യയെ കൊന്നു, മകൻ ഗുരുതരാവസ്ഥയില്‍; പ്രതി അറസ്റ്റിൽ

 



മുസഫർനഗർ∙ സാലഡ് വിളമ്പിയില്ലെന്ന കാരണം പറഞ്ഞ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശ് ഷംലി ജില്ലയിലെ കാട്ടിൽവച്ച് മുരളിസിങ് എന്നയാളെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കു നൽകിയ ഭക്ഷണത്തോടൊപ്പം സാലഡ് നൽകാത്തതിൽ പ്രകോപിതനായ പ്രതി ഭാര്യയെ അക്രമിക്കുകയായിരുന്നെന്നാണു പൊലീസ് പറയുന്നത്.


കൂടുതൽ വാർത്തകൾ വായിക്കുവാനായി താഴെ ക്ലിക്ക് ചെയ്യു 

പ്രാദേശിക വാർത്തകൾ 


ആക്രമണത്തിൽ പ്രതിയുടെ മകനും ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് മുരളിസിങ് ഭാര്യയെ കൊലപ്പെടുത്തിയത്. മണ്‍വെട്ടി ഉപയോഗിച്ച് പ്രതി ഭാര്യയായ സുദേശിനെ ആക്രമിക്കുകയായിരുന്നു. അമ്മയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ 20 വയസ്സുകാരനായ മകൻ അജയ്ക്കും ഗുരുതരമായി പരുക്കേറ്റു.


സംഭവസ്ഥലത്തുനിന്ന് രക്ഷപെട്ട പ്രതി ഒളിവിൽ പോയി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണു മുരളി സിങ്ങിനെ പിടികൂടിയത്. മകൻ അജയ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

Post a Comment

أحدث أقدم