മലയാളികള്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമാണ് ക്ലബ്ഹൗസ്. എന്നാല്‍ ഇവയുടെ അശ്രദ്ധമായ ഉപയോഗം പല പ്രശ്നങ്ങളള്‍ക്കും കാരണമാകാം. ലൈവ് ഓഡിയോ റൂമുകളാണ് ക്ലബ്ഹൗസില്‍ ഉള്ളത് എന്നാല്‍ ഇതില്‍ ഒരാളുടെ ഇടപെടലും പങ്കാളിത്തവും മറ്റൊരാള്‍ സ്ക്രീന്‍ റെക്കോര്‍ഡ് ഓപ്ഷനിലൂടെ റെക്കോര്‍ഡ് ചെയ്ത് മറ്റ് പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യാന്‍ ഇടയുണ്ട്. റൂമുകളില്‍ സംസാരിക്കുന്ന 'സ്പീക്കര്‍'മാരുടെ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്യരുതെന്നാണ് ക്ലബ്ഹൗസ് നിയമമെങ്കിലും പലരും ഇത് പാലിക്കാറില്ല. റൂമില് 'സ്പീക്കര്‍' അല്ലെങ്കില്‍ പോലും സ്ക്രീന്‍ റെക്കോര്‍ഡ് ഓപ്ഷനിലൂടെ ആ റൂമില്‍ മുഴുവന്‍ പേരുടെയും പ്രൊഫൈല്‍ ചിത്രങ്ങള്‍ വിഡിയോയില്‍ പതിക്കാം.
ഇത്തരത്തില്‍ വിഡിയോ ശകലങ്ങള്‍ യൂട്യൂബിലും വാട്സാപ്പിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. നല്ല ഉദ്ദേശത്തിന്‍ മുന്നോട്ട് പോയ ചര്‍ച്ചകളുടെ ചില ഭാഗങ്ങള്‍ മാത്രം ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാപകമാകുന്നുണ്ട്. സഭ്യമല്ലാത്ത സംഭാഷണങ്ങള്‍ക്കൊപ്പം അതിലെ കേള്‍വിക്കാരുടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയില്‍ കാണിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് കാരണമാകുന്നുണ്ട്.
പലരും പൊലീസില്‍ പരാതിപ്പെടാനും ഒരുങ്ങുകയാണ്. റെക്കോര്‍ഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തില്‍ സ്വകാര്യ റൂമുകളില്‍ പറയുന്ന കാര്യങ്ങള്‍ പോലും ഇങ്ങനെ പ്രചരിക്കാന്‍ സാധ്യതയുണ്ട്. ചില പ്രത്യേക റൂമുകളില്‍ ഒരു വ്യക്തി പങ്കെടുക്കുന്നുവെന്ന് കാണിക്കാനായി സ്ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്ന രീതിയുമുണ്ട്. കേസ് അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ക്ലബ്ഹൗസ് എല്ലാ റൂമുകളിലെയും സംഭാഷണം റെക്കോര്‍ഡ് ചെയ്യാറുണ്ട്. റൂം ആക്ടീവ് ആയിരിക്കുന്ന സമയത്ത് ആരെങ്കിലും എന്തെങ്കിലും പ്രശ്നം റിപ്പോര്‍ട്ട് ഓപ്ഷന്‍ വഴി ഉന്നയിച്ചാല്‍ ആ ഓഡിയോ അന്വേഷണം തീരും വരെ സൂക്ഷിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ