കോവിഡിനെ ചെറുക്കാൻ ആന്റിബോഡി നേസൽ സ്പ്രേ

കോവിഡിനെ ചെറുക്കാൻ ആന്റിബോഡി നേസൽ സ്പ്രേ

കോവിഡ് വാക്‌സീന്‍: കുത്തിവയ്‌പ്പോ മൂക്കില്‍ അടിക്കുന്ന സ്‌പ്രേയോ കൂടുതല്‍  ഫലപ്രദം? | COVID- 19 vaccineകോവിഡിനെ ചെറുക്കാൻ ആന്റിബോഡി നേസൽ സ്പ്രേ വികസിപ്പിച്ച് ഗവേഷകർ. ആന്റിബോഡി എഞ്ചിനീയറായ ഷിക്വിയാൻ കുവിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഹെൽത്ത് കെയർ സെന്ററിലെ ഗവേഷകരാണ് സ്പ്രേ വികസിപ്പിച്ചെടുത്തത്.
     നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്.

അണുബാധ ഉള്ള എലിയുടെ ശ്വാസകോശത്തിലെ സാർസ് കോവ് 2 വൈറസിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ ശാസ്ത്രജ്ഞർ നിർമ്മിച്ച ഹൈബ്രിഡ് ആന്റിബോഡിക്ക് സാധിച്ചതായി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.

വൈറസ് വകഭേദങ്ങളിൽ നിന്ന് ഇത് എലിയ്ക്ക് പരിരക്ഷ നൽകിയതായും പഠനം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


പരസ്യം 




Post a Comment

أحدث أقدم