സേവാഭാരതിയുടെ പ്രവർത്തനം അഭിനന്ദനാർഹം: അഡ്വ. ജോബ് മൈക്കിൾ എംഎൽഎ

സേവാഭാരതിയുടെ പ്രവർത്തനം അഭിനന്ദനാർഹം: അഡ്വ. ജോബ് മൈക്കിൾ എംഎൽഎ
കുറിച്ചി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സേവാഭാരതിയുടെ പ്രവർത്തനം അഭിനന്ദനാർഹമാണന്ന് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ അഭിപ്രായപ്പെട്ടു. സേവാഭാരതി കുറിച്ചിയുടെ നേതൃത്വത്തിൽ ഇളങ്കാവിൽ നടക്കുന്ന സൗജന്യ ഭക്ഷണ വിതരണ കേന്ദ്രം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ബാധിതരായ പഞ്ചായത്തിലെ 200ൽപരം കുടുംബങ്ങൾക്ക് ഉച്ചയ്ക്കും വൈകിട്ടും ഇവിടുന്ന് സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. കൂടാതെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ - ഹെൽപ്പ് ഡെസ്ക്കുകൾ രൂപീകരിച്ച്  ആംബുലൻസ് സേവനം, ഭക്ഷ്യക്കിറ്റ് വിതരണം, മരുന്ന് വിതരണം, രക്തദാനം, അണുനശീകരണം, ശുചീകരണം, കോവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിക്കൽ എന്നിവയും സേവാഭാരതി നടത്തി വരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് തുണയാകുന്ന സേവാഭാരതിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ജോബ് മൈക്കിൾ പിന്തുണ അറിയിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായി ആംബുലൻസ് സാരഥ്യം ഏറ്റടുത്ത് പ്രവർത്തിച്ചു വരുന്ന വിഷ്ണു കെ. സലിയെ അദ്ദേഹം ആദരിച്ചു. സേവാഭാരതി പ്രവർത്തകരായ കെ. ജി. രാജ്മോഹൻ, കെ. പി. സജികുമാർ, കെ. കെ. ഉദയകുമാർ, സുനിൽ വെള്ളിക്കര, വിനീഷ് വിജയനാഥ്, ഹരി കെ. നായർ, രതീഷ് വി., ഹരിപ്രസാദ് മണ്ണുക്കുന്നേൽ, ശശികുമാർ പി. ആർ., ജയരാജ് ചിറവംമുട്ടം, മനു മോഹൻ, എം. എസ്. രാജഗോപാൽ, എം. കെ.  ഹരിക്കുട്ടൻ, സുരേഷ് പനന്താനം, ജയേഷ് കെ. സി., വിനോദ് രവികുമാർ, ഉണ്ണി കുന്നേൽപ്പറമ്പ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശൈലജ സോമൻ, ആര്യമോൾ പ്രശാന്ത്, മഞ്ജു കെ. എൻ. എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

أحدث أقدم