പീഡനങ്ങൾ നേരിടുന്നവർ മിസ്ഡ് കോൾ ചെയ്താൽ പോലീസ് അന്വേഷിച്ചെത്തും; ഡി ജി പി ലോക്നാഥ് ബെഹ്‌റ
ഗാർഹിക പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾ തന്നെ പരാതിപ്പെടാൻ മുന്നോട്ട് വരുന്ന നല്ല പ്രവണത തുടരണം എന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ.
പീഡനങ്ങൾ നേരിടുന്നവർ മിസ്ഡ് കോൾ ചെയ്താൽ പോലീസ് അന്വേഷിച്ചെത്തുമെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. സ്ത്രീധനമെന്ന വിപത്ത് നേരിടാൻ സമൂഹവും തിരുത്തണം.

വിസ്മയയുടെ മരണം അടക്കമുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ പഠനത്തിന് വിധേയമാക്കണം. അതിക്രമങ്ങൾ സഹിക്കില്ലെന്ന് നിലപാട് എടുത്ത് സ്ത്രീകൾ പരാതിപ്പെടാൻ മുന്നോട്ട് വരണം.
കേരളം ഭീകര സംഘടനകളുടെ റിക്യൂട്ടിംഗ് കേന്ദ്രമായി മാറുന്നു എന്നും ഡിജിപി കൂട്ടിച്ചേർത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ