രണ്ടാം പിണറായി സർക്കാർ ബജറ്റ്

രണ്ടാം പിണറായി സർക്കാർ ബജറ്റ്
തിരു.: രണ്ടാം പിണറായി സർക്കാരിൻ്റെ ബജറ്റ്, ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ചു.
സർവ്വതല സ്പർശിയും വികസനവും ക്ഷേമവും
ഉറപ്പു വരുത്തിയുമാണ് 
രണ്ടാം പിണറായി സർക്കാറിൻ്റെ ബജറ്റ്.
       ആരോഗ്യ മേഖലക്കും കോവിഡ് പ്രതിരോധത്തിനും കൂടുതൽ പരിഗണന നൽകുന്നതാണ് ബജറ്റ്.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിന്റെ തുടർച്ചാ ബജറ്റെന്ന പ്രത്യേകതയുമുണ്ട്.
        ഇത്തവണ പുതിയ നികുതി നിർദ്ദേശങ്ങളില്ല.കോവിഡ്
മഹാമാരി നേരിടാൻ വിപുലമായ
രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു. 20,000 കോടിയുടേതാണ് രണ്ടാം പാക്കേജ്.
2800 കോടി കോവിഡ് പ്രതിരോധത്തിന്. 8300 കോടി പലിശ സബ്സിഡിക്ക്.
8900 കോടി ജനങ്ങളിലേക്ക്
നേരിട്ടെത്തിക്കാനുള്ള പദ്ധതിയാണ്.
      എല്ലാവർക്കും കോവിഡ് സൗജന്യ വാക്സിൻ എന്ന കാര്യത്തിൽ പിന്നോട്ടില്ല. 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ1500 കോടി.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഐസലേഷൻ വാർഡുകൾ,
കൂടുതൽ പീഡിയാടിക്ക്
ഐസിയുകൾ എന്നിവ പ്രഖ്യാപിച്ചു. വാക്സിൻ നിർമ്മാണം, ഗവേഷണം എന്നിവ ആരംഭിക്കും. വാക്സിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ
10 കോടി. 150 മെട്രിക്ക് ടൺ ശേഷിയുള്ള ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ കൂടുതൽ പരിഗണന. കാർഷിക മേഖലക്കായി വൻ പദ്ധതികൾ.
കർഷകർക്ക് ആശ്വാസപദ്ധതികൾ. കാർഷിക വായ്പാ ഇളവിന് 100 കോടി. കൃഷി ഭവനുകൾ സ്മാർട്ടാക്കും. ഇതിനായി
10 കോടി. റബ്ബർ സബ്സിഡി കുടിശികയ്ക്ക് 50 കോടി. തീരദേശ സംരക്ഷണത്തിന്  11,000 കോടി.
മത്സ്യ സംസ്കരണത്തിന് 5 കോടി.
     10,000 അയൽക്കൂട്ട യൂണിറ്റുകൾ കൂടി തുടങ്ങും.
കുടുംബശ്രീ വഴി 1000 കോടിയുടെ വായ്പാ പദ്ധതി. ഉന്നത വിദ്യാഭ്യാസത്തിന്
കൂടുതൽ കർമ്മ പദ്ധതികൾ. ശ്രീനാരായണ ഗുരു സർവ്വകലാശാലക്ക്
വികസനത്തിനായി 10 കോടി.
       ഓൺലൈൻ പഠനത്തിനായി
കൂടുതൽ തുക. 2 ലക്ഷം ലാപ് ടോപ്പുകൾ വിതരണം ചെയ്യും. സ്കൂൾ വഴിയുള്ള ഓൺ ലൈൻ പഠനത്തിന് 10 കോടി. ടൂറിസം പുനരുദ്ധാരണ പാക്കേജ്. 2 പുതിയ ടൂറിസം സർക്യൂട്ടുകൾ കൂടി.
      പട്ടികജാതി / വർഗ്ഗ
ക്ഷേമത്തിന് മുന്തിയ പരിഗണനയും കൂടുതൽ തുകയും. സ്മാർട്ട് കിച്ചൺ പദ്ധതിക്ക് 5 കോടി. മടങ്ങി വരുന്ന പ്രവാസികൾക്കായി 1000 കോടിയുടെ വായ്പാ പദ്ധതി.
       കെഎസ്ആർടിസിയ്ക്ക് 100 കോടി. എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.

Post a Comment

أحدث أقدم