പഠനോപകരണ വിതരണം നടത്തി

പഠനോപകരണ വിതരണം നടത്തി
ഡി വൈ എഫ് ഐ, പൂന്ത്രക്കാവ് യൂണിറ്റ് സംഘടിപ്പിച്ച പഠനോപകരണ വിതരണം, അയ്മനം, പതിമറ്റം കോളനിയിൽ വെച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. കെ. ആലിച്ചൻ ഉൽഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അഭിജിത് പി. കെ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ബ്ലോക്ക്‌ പ്രസിഡന്റ് അരുൺ എം. എസ്., അയ്മനം ഈസ്ററ് മേഖലാ സെക്രട്ടറി ജയകുമാർ, മേഖലാ പ്രസിഡന്റ് ജിതിൻ എന്നിവർ സംസാരിച്ചു. ഇതിനു വേണ്ട സഹായ സഹകരണവും പിന്തുണയും നൽകിയ മനോജ്‌ മാന്താറ്റിൽ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

Post a Comment

أحدث أقدم