കേന്ദ്രം നെല്ലിൻ്റെ താങ്ങുവില പ്രഖ്യാപിക്കണം കുരുവിള മാത്യൂസ്

കേന്ദ്രം നെല്ലിൻ്റെ താങ്ങുവില പ്രഖ്യാപിക്കണം കുരുവിള മാത്യൂസ്
ആലപ്പുഴ: നെല്ലിൻ്റെ കേന്ദ്ര താങ്ങുവില കിലേയ്ക്ക് 18.68 രൂപ എന്നുള്ളത് 20 രൂപയാക്കി ഉയർത്തി ഈ മാസം തന്നെ പ്രഖ്യാപനം നടത്തണമെന്ന് എൻഡിഏ സംസ്ഥാന നിർവാഹ സമിതി അംഗം കൂടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു
       പുത്തൻ കാർഷിക നിയമം സംബന്ധിച്ച്‌ വിവാദങ്ങൾ നിലനിൽക്കുമ്പോൾ താങ്ങുവില പ്രഖ്യാപനത്തെ കേരളത്തിലെ നെൽകർഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് അദ്ദേഹം തുടർന്നു
       സംസ്ഥാനത്ത് നെല്ലിൻ്റെ നിലവിലുള്ള താങ്ങ് വില 27.48 രൂപയാണ്. കേന്ദ്രം നൽകുന്നത് കൂടാതെ കിലോയ്ക്ക് 8.80 രൂപ അധികമായി കേരളം നൽകുന്നത് കിലോയ്ക്ക് 33 രൂപ എങ്കിലും താങ്ങ് വിലയായി കർഷകർക്ക് ലഭിക്കുന്നതിനുള്ള നടപടി സംസ്ഥാന സർക്കാരും സ്വീകരിക്കണം. കുരുവിള മാത്യൂസ് തുടർന്ന് ആവശ്യപ്പെട്ടു

താങ്ങ് വില ഉയർത്തി കൃഷി ആദായകരമാക്കിയാൽ കൂടുതൽ കർഷകർ ഈ മേഖലയിലേക്ക് മുന്നോട്ട് വരും തുടർന്ന് ചൂണ്ടിക്കാട്ടി

കുരുവിള മാത്യൂസ് 
നഷണലിസ്റ്റ് കേരള കോൺഗ്രസ് 
സംസ്ഥാന ചെയർമാൻ
ഫോൺ 9447032567 

Post a Comment

വളരെ പുതിയ വളരെ പഴയ