കുടമാളൂർ ഹയർ സെക്കൻഡറി സ്ക്കൂളിൽ പഠനോപകരണ വിതരണവും സ്റ്റേജ് ഉദ്ഘാടനവും സഹാകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു.

കുടമാളൂർ ഹയർ സെക്കൻഡറി സ്ക്കൂളിൽ പഠനോപകരണ വിതരണവും സ്റ്റേജ് ഉദ്ഘാടനവും സഹാകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു.


കുടമാളൂർ: കുടമാളൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം ഉദ്ഘാടനവും പഠനോപകരണ വിതരണവും സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു. സുമനസ്സുകളായ  പ്രദേശവാസികൾ സംഭാവനയായി നൽകിയ  ഓൺ ലൈൻ പഠന സൗകര്യം ലഭ്യമല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണും ടിവിയും കൈമാറി.


കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് . സബിത പ്രേംജി, ബ്ലോക്ക് പഞ്ചായത്ത് അംഗം  കെ. കെ. ഷാജിമോൻ, വാർഡ് മെമ്പർമാരായ  ബിന്ദു ഹരികുമാർ,  ത്രേസ്യാമ്മ ചാക്കോ, പി. വി സുശീലൻ,  ജയൻ കുടമാളൂർ, എന്നിവരും കുടമാളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  പ്രമോദ് ചന്ദ്രൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ബിന്ദു, കുടമാളൂർ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പാൾ ഉഷ ഇ. എസ്., മുൻ പ്രധാനാദ്ധ്യാപിക ജാൻസി ജോർജ്, അദ്ധ്യാപിക പ്രിയ ഗോപൻ, പിടിഎ പ്രസിഡണ്ട് ടി. ജെ അനിൽകുമാർ, കേണൽ വിജയകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


Post a Comment

വളരെ പുതിയ വളരെ പഴയ