ലക്ഷ്യം ടിപിആർ കുറയ്ക്കുക ; സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണം

തിരുവനന്തപുരം : ലോക്ക്ഡൗൺ രോഗികളുടെ എണ്ണം കുറയ്ക്കുന്നത് സഹായിച്ചെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു തന്നെ നിൽക്കുന്നത് സംസ്ഥാനത്തിന് ആശങ്കയായി തുടരുകയാണ് . ടിപിആർ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാളെ മുതൽ അഞ്ച് ദിവസം നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ . പല ജില്ലകളിലും ടിപിആർ സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന് നിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി . നിലവിൽ പ്രവർത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങൾക്ക് ജൂൺ നാലിന് രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം . ജൂൺ 5 മുതൽ ജൂൺ 9 വരെ അവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടാവില്ല . അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ , വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും ( പാക്കേജിങ് ഉൾപ്പെടെ ) വിൽക്കുന്ന സ്ഥാപനങ്ങൾ , നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവക്കു മാത്രമേ ജൂൺ 5 മുതൽ 9 വരെ പ്രവർത്തനാനുമതി ഉണ്ടാവുകയുള്ളൂ .

ജൂൺ 4 ന് പാഴ്വസ്തവ്യാപാര സ്ഥാപനങ്ങൾ തുറക്കാം . രാവിലെ 9 മുതൽ വൈകുന്നേരം 7:30 വരെ റേഷൻ കടകൾ ( പിഡിഎസിന് കീഴിൽ ) , ഭക്ഷ്യവസ്തുക്കൾ , പലചരക്ക് സാധനങ്ങൾ , പഴങ്ങൾ , പച്ചക്കറികൾ , പാൽ , പാലുൽപ്പന്നങ്ങൾ , മാംസം , മത്സ്യം , കാലിത്തീറ്റ , കോഴിത്തീറ്റ , മറ്റ് വളർത്തുജീവികൾക്കുള്ള തീറ്റ തുടങ്ങിയ വിൽക്കുന്ന കടകൾ തുറക്കാം . ബേക്കറികൾ , നിർമാണോപകരണങ്ങൾ പ്ലംബിങ് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ , വ്യവസായങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട് .


ക്ലീനിങ് തൊഴിലാളികളെ സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ അനുവദിക്കും . ഫ്ലാറ്റുകളിലെ റസിഡന്റ് സ് അസോസിയേഷനുകളുടെ ഭാരവാഹികൾ അകത്തെ ഇടപഴകൽ തടയാനുള്ള നടപടി സ്വീകരിക്കണം . സർക്കാർ , അർധസർക്കാർ സ്ഥാപനങ്ങൾ , പൊതുമേഖലാസ്ഥാപനങ്ങൾ , കോർപ്പറേഷനുകൾ , കമ്മീഷനുകൾ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂൺ 10 മുതലാണ് പ്രവർത്തിക്കുക . നേരത്തെ ഇത് ജൂൺ ഏഴ് എന്നായിരുന്നു നിശ്ചയിച്ചത് . ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കണമെങ്കിൽ ടിപിആർ കുറയണം . മൂന്ന് ദിവസം തുടർച്ചയായി ടിപിആർ 15 ശതമാനത്തിൽ താഴെ വരുന്ന സാഹചര്യത്തിലെ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പരിഗണനയിൽ ഉണ്ടാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു .

Post a Comment

വളരെ പുതിയ വളരെ പഴയ