വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വടകര സ്വദേശി മരിച്ചു

 


കോഴിക്കോട്: കേരളത്തിൽ ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വടകര ചോറോട് സ്വദേശി നാസർ (56) ആണ് മരിച്ചത്.


മെയ് 24നാണ് നാസറിനെ മെഡിക്കൽ കോളേജ് ഇഎൻടി വാർഡിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശപ്രശ്നങ്ങളെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സിടി സ്കാനും എൻഡോസ്കോപ്പിയും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നതിനാൽ ശ്വാസകോശത്തിൽ പൂപ്പൽ ബാധയുണ്ടെന്ന് അറിയാൻ കഴിഞ്ഞില്ല.


കോവിഡ് ആദ്യം സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് നെഗറ്റീവ് ആയിരുന്നു

Post a Comment

വളരെ പുതിയ വളരെ പഴയ