കൊവിഡ് ലോക്ക് ഡൗണിൽ പുതിയ സോഷ്യൽ മീഡിയ തട്ടിപ്പ് ! കൊറോണ ബാധിതർക്ക് 5000 രൂപ ധനസഹായം, അതും പട്ടികജാതി കുടുംബങ്ങൾക്ക് , പണം അക്ഷയ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യും : പ്രചാരണം ശുദ്ധ തട്ടിപ്പ്
കൊച്ചി: കൊറോണ കാലഘട്ടത്തിൽ വ്യാജ വാർത്തകളുടെ പ്രജനന കേന്ദ്രമായിരുന്നു സോഷ്യൽ മീഡിയ. സഹായത്തിന്റെ പേരിൽ വ്യാജ സന്ദേശങ്ങളിലൂടെ നാട്ടുകാർ ഇപ്പോൾ നെട്ടോടം ഓടുകയാണ്. അക്ഷയ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്ന സമയത്ത്, അക്ഷയ കേന്ദ്രങ്ങളിലൂടെ സഹായം നൽകുമെന്ന തെറ്റായ സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നു.
കൊറോണ ബാധിച്ച എസ്‌സി / എസ്ടി കുടുംബങ്ങൾക്ക് സർക്കാർ 5,000 രൂപ വീതം സഹായം നൽകുമെന്ന വ്യാജ വാട്ട്‌സ്ആപ്പ് സന്ദേശം പ്രചരിക്കുന്നു. പലരും ഇത് വിശ്വസിച്ച് അക്ഷയ കേന്ദ്രങ്ങളിൽ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, സന്ദേശം വ്യാജമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രചരിക്കുന്ന വ്യാജ സന്ദേശം ഇങ്ങനെ
കൊറോണ ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാരിൽനിന്നും പട്ടികജാതി വികസന വകുപ്പ് വഴി 5000 രൂപ ധനസഹായം നൽകിവരുന്നു .
ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് ആണ് ലഭിക്കുക .
ഡോക്ടർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം
1. ജാതി സർട്ടിഫിക്കറ്റ്
2. വരുമാന സർട്ടിഫിക്കറ്റ്
3. ആധാർ കാർഡ് കോപ്പി
4. റേഷൻ കാർഡ് കോപ്പി
5. ബാങ്ക് പാസ് ബുക്ക് കോപ്പി
6. കോവിസ് പോസിറ്റീവ് ആയതും നെഗറ്റീവ് ആയതുമായ സർട്ടിഫിക്കറ്റ് എന്നിവയുമായി അക്ഷയയിൽ എൻറർ ചെയ്തതിനുശേഷം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ എത്തിക്കുക .
വ്യാജ സന്ദേശങ്ങളിൽ ആരും കുടുങ്ങാതിരിക്കാൻ . തെറ്റായ ഈ വ്യാജ വാർത്ത എല്ലാവർക്കും ഷെയർ ചെയ്യുക.

إرسال تعليق