അഞ്ച് വർഷം കൊണ്ട് അഞ്ചു ലക്ഷം വീടുകൾ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി . വികസനത്തെ വിവാദത്തിൽ മുക്കാനുള്ള ശ്രമത്തെ ജനം തോൽപിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു . അടുത്ത വർഷം ഒന്നരലക്ഷം വീടുകൾ നിർമിച്ച് നൽകും . അറുപതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കും . സാമൂഹ്യപെൻഷനുകൾ 2,500 രൂപയാക്കും . ശബരി റെയിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു .
കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കും . 1500 സ്റ്റാർട്ടപ്പുകൾ ആരംഭിക്കും . തിരുവനന്തപുരം , കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും . കൊച്ചി പാലക്കാട് മംഗലാപുരം വ്യവസായ ഇടനാഴി വികസിപ്പിക്കും . ഫാർമസടിക്കൽ ഹബ്ബായി കേരളം മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .
إرسال تعليق