കോട്ടയം ജില്ലയില്‍ ഈ മാസം 1,97,400 ഡോസ് കോവിഡ് വാക്‌സിന്‍ എത്തും

കോട്ടയം ജില്ലയില്‍ ഈ മാസം 1,97,400 ഡോസ് കോവിഡ് വാക്‌സിന്‍ എത്തും
       കോട്ടയം ജില്ലയ്ക്ക് ഈ മാസം, ആകെ 1,97,400 ഡോസ് കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. നിലവില്‍ ലഭ്യമായ വാക്‌സിന്‍ ബുധനാഴ്ചയോടെ നല്‍കി തീര്‍ന്ന സാഹചര്യത്തിലാണ്, ജൂണ്‍ 9, 10 തീയതികളില്‍ വാക്‌സിനേഷന്‍ നടത്താന്‍ കഴിയാതിരുന്നത്.
       കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ലഭ്യമാക്കുന്ന 1,71,110 ഡോസ് കോവിഷീല്‍ഡും 26,290 ഡോസ് കോവാക്‌സിനുമാണ് ജില്ലയില്‍ ജൂണ്‍ മാസത്തില്‍ വിവിധ ഘട്ടങ്ങളിലായി എത്തിക്കുക. 5000  ഡോസ് കോവാക്‌സിന്‍ ജൂണ്‍ 11ന് എത്തും. ഇത് രണ്ടാം ഡോസുകാര്‍ക്കായിരിക്കും നല്‍കുക. ഈ മാസം 13ന് 5000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും എത്തും.

Post a Comment

വളരെ പുതിയ വളരെ പഴയ