- ടിപിയുടെ ചിത്രമുള്ള ബാഡ്ജുമായി സത്യപ്രതിജ്ഞ
- ചട്ടലംഘനം നടത്തിയ എ.രാജയ്ക്കു വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരും
തിരുവനന്തപുരം ∙ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം വടകരയിൽനിന്നുള്ള അംഗം കെ.കെ. രമ ഭർത്താവ് ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയത് ഗുരുതര ചട്ടലംഘനമല്ലെന്നു നിയമസഭാ സെക്രട്ടേറിയറ്റ് കണ്ടെത്തി. സമര ദിവസങ്ങളിൽ അംഗങ്ങൾ ബാഡ്ജും പ്ലക്കാർഡും നിയമസഭയിൽ കൊണ്ടുവരാറുണ്ട്. സത്യപ്രതിജ്ഞാ ദിവസം ബാഡ്ജ് ധരിച്ചതു തെറ്റായ സന്ദേശം നൽകുമെന്നതിനാൽ സ്പീക്കർ താക്കീതു ചെയ്യും.
മന്ത്രി വി.അബ്ദുറഹിമാൻ, നെന്മാറയിൽനിന്നുള്ള അംഗം കെ.ബാബു എന്നിവർ ഇന്നലെ സ്പീക്കറുടെ മുൻപാകെ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു.
നിയമസഭ ചേരുന്നതിനു മുൻപ് ഓഫിസിൽ ആയിരുന്നു സത്യപ്രതിജ്ഞ. ഇവർക്ക് കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇനി കോവളത്തു നിന്നുള്ള എം.വിൻസന്റ് മാത്രമാണു സത്യപ്രതിജ്ഞ ചെയ്യാനുള്ളത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ ചട്ടലംഘനം നടത്തിയ ദേവികുളത്തു നിന്നുള്ള എ.രാജയ്ക്കു വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുമെന്നാണു സൂചന. തമിഴിൽ സത്യപ്രതിജ്ഞ ചെയ്ത ഇദ്ദേഹം ദൃഢപ്രതിജ്ഞ എന്ന അർഥം വരുന്ന തമിഴ് പദം ഉപയോഗിക്കാത്തതാണു കാരണം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ