അനർഹമായ മുൻഗണനാ റേഷൻ കാർഡുകൾ ജൂൺ 30 വരെ തിരികെ നൽകാം

 



തിരുവനന്തപുരം ∙ അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർക്ക് അവ തിരികെ നൽകാൻ ജൂൺ 30 വരെ അവസരം. ഈ കാലയളവിൽ തിരികെ നൽകുന്നവർക്കു പിഴയോ ശിക്ഷാ നടപടികളോ ഉണ്ടാകില്ലെന്നു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.


നേരിട്ടു കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ സാധിക്കാത്ത കിടപ്പുരോഗികൾ, ശാരീരിക അവശതയുള്ളവർ തുടങ്ങിയവർക്കു റേഷൻ കടയുടെ പരിധിയിലുള്ള മറ്റൊരാളെ പകരക്കാരനായി (പ്രോക്‌സി) വയ്ക്കുന്നതിനുള്ള സംവിധാനം ലളിതവും കാര്യക്ഷമവുമാക്കും. കാർഡുടമ നിർദേശിക്കുന്ന ബന്ധുവിനെയോ പരിചയക്കാരനെയോ ഇപ്രകാരം നിയോഗിക്കുന്നതു സംബന്ധിച്ച നടപടിക്രമം പിന്നീട് അറിയിക്കും. ക്വാറന്റീനിലുള്ളവർക്കു വാർഡ് അംഗത്തിന്റെ സഹായത്തോടെ വീടുകളിൽ റേഷൻ എത്തിക്കും.


Also Read......സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: 11.8 കോടി വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ 

Click Here


നെറ്റ്‌വർക്, സെർവർ തകരാറുകൾ സംഭവിച്ചാലും അര മണിക്കൂറിനകം റേഷൻ നൽകും. ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ എന്നിവർക്കു സേവനം വേഗത്തിലാക്കും. 


റേഷൻകട, സപ്ലൈകോ ഔട്‌ലെറ്റുകളില്ലാത്ത ആദിവാസി, തൊഴിലാളി സെറ്റിൽമെന്റുകളിൽ മൊബൈൽ റേഷൻകട/ മാവേലി സ്‌റ്റോർ വ്യാപകമാക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ