യുകെയില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായിട്ടുണ്ടാകാമെന്ന് മുന്നറിയിപ്പ്

 


ലണ്ടൻ: കോവിഡ് മൂന്നാം തരംഗത്തിന് യുകെയിൽ തുടക്കമായിട്ടുണ്ടാകാമെന്ന് സർക്കാരിന് ശാസ്ത്ര ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്. ജൂൺ 21-ന് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്.

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് 'ക്രമാതീതമായ വ്യാപനത്തിന്' കാരണമായതായി ബോറിസ് ജോൺസൺ സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

ജൂൺ 21-ന് കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനം നീട്ടിവെക്കണമെന്ന് സർക്കാരിനോട് ശാസ്ത്ര ഉപദേഷ്ടാവായ പ്രഫസർ രവി ഗുപ്ത നിർദേശിച്ചു.

കഴിഞ്ഞ അഞ്ചു ദിവസമായി യുകെയിൽ പ്രതിദിനം മുവായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ 12-ന് ശേഷമാണ് കേസുകളിൽ വർധനവ് വന്നു തുടങ്ങിയത്. പുതിയ കേസുകളിലെ കണക്കനുസരിച്ച് 75 ശതമാനവും ഇന്ത്യയിൽ കണ്ടുവന്ന വകഭേദമാണെന്ന് രവി ഗുപ്ത പറയുന്നു.



      "കോവിഡ് മൂന്നാം തരംഗം ഒക്ടോബറിലെന്ന് വിദഗ്ധർ; അതീവ ഗുരുതരമായ മൂന്നാം തരംഗം നേരിടാൻ ശക്തമായ കരുതൽ വേണം: മൂന്നാം തരംഗം കുട്ടികളിലെന്ന സൂചനയേ തുടർന്ന് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി" - Read More

യുകെ ജനസംഖ്യയുടെ നല്ലൊരു ഭാഗം പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിനാൽ മൂന്നാം തരംഗം രൂക്ഷിതമാകാൻ മുമ്പുള്ള തരംഗങ്ങളേക്കാൾ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അൺലോക്ക് നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് കൂടുതൽ ബുദ്ധിപരമായ നീക്കങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു

Post a Comment

أحدث أقدم