വീരേന്ദ്രകുമാർ അനുസ്മരണം നടത്തി
ചങ്ങനാശ്ശേരി: പ്രമുഖ സോഷ്യലിസ്റ്റ് സോഷ്യലിസ്റ്റും പ്രകൃതി സംരക്ഷണം, രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക, സാഹിത്യ, മാധ്യമ രംഗത്തെ അതുല്യ പ്രതിഭയും മുൻ കേന്ദ്രമന്ത്രിയും ആയിരുന്ന എം. പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാർഷിക ദിനം എൽജെഡിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ചങ്ങനാശ്ശേരി മൊറാർജി ഭവനിൽ പുഷ്പാർച്ചനയും പ്രതിജ്ഞയും നടന്നു. എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ്, വീരേന്ദ്രപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഓൺ ലൈനിൽ നടന്ന അനുസ്മരണയോഗത്തിൽ, വർഗ്ഗീയതയ്ക്കും പ്രകൃതി ചൂഷണങ്ങൾക്കും എതിരെ പോരാടുമെന്നും അധികാര പദവികൾക്ക് വേണ്ടി സോഷ്യലിസ്റ്റ് ആദർശങ്ങൾ ആരുടെ മുൻപിലും അടിയറ വെക്കില്ലെന്നും അംഗങ്ങൾ പ്രതിജ്ഞയെടുത്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ജോൺ മാത്യു മൂലയിൽ അധ്യക്ഷത വഹിച്ച യോഗം, എൽജെഡി ജില്ലാ പ്രസിഡണ്ട് ജോസഫ് ചാവറ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം ജില്ലാ സെക്രട്ടറി ബെന്നി ചീരഞ്ചിറ, സുരേഷ് പുഞ്ചക്കോട്ടിൽ, ജോസഫ് കടന്നപ്പള്ളി, ടി. ഡി. വർഗീസ്, കെ. എസ്. മാത്യൂസ്, വക്കച്ചൻ കടുപ്പിൽ, ഷിബു പി. എം., വിജയൻ കുളങ്ങര, ഇ. ഡി. ജോർജ്, മണി കരിങ്ങണാമറ്റം, റെജി ഇടത്തറ, അഡ്വ. സെബാസ്റ്റ്യൻ ജോസഫ്, കെ. ജെ. ജോസഫ്, ലാൽ പ്ലാംതോപ്പിൽ, റോസമ്മ കോട്ടക്കൽ എന്നിവർ പ്രസംഗിച്ചു.
മണ്ഡലം തലങ്ങളിൽ നടന്ന അനുസ്മരണച്ചടങ്ങിനും പുഷ്പാർച്ചയ്ക്കും സിബി അടവിച്ചിറ, ജോജി കണ്ണമ്പള്ളി, സിംസൺ ഒറ്റപ്ലാക്കൽ, ജിജു കറുത്തപുരയ്ക്കൽ, രാജു താഴൂർ, ബാബു മുണ്ടകത്തിൽ, റെജി പ്ലാമൂട്ടിൽ, ടി. കെ. ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
മെയ് 28 മുതൽ ജൂൺ 28 വരെ ഒരു മാസം വൃക്ഷത്തൈ വിതരണം, ഭക്ഷണ കിറ്റ് വിതരണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
إرسال تعليق