മഹിളാ കോൺഗ്രസിൽ കൂട്ടരാജി; നേതാക്കൾ, എൻസിപിയിലേക്ക്
By Mahesh Mangalathu
തിരു.: മഹിളാ കോൺഗ്രസിൽ കൂട്ടരാജി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശാന്തകുമാരി, സി. അജിത, ഡോളി കെ. ജോർജ് എന്നിവരാണ് രാജി വെച്ചിരിക്കുന്നത്. മൂവരും എൻസിപിയിലേക്കാണ് കൂടുമാറുന്നത്.
നേരത്തെ ലതികാ സുഭാഷിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ വനിതാ നേതാക്കൾ എൻസിപിയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ലതികാ സുഭാഷിനൊപ്പം പ്രവർത്തിക്കാനാണ് താൽപ്പര്യമെന്ന് രാജി വെച്ചവർ അറിയിച്ചതായിട്ടാണ് സൂചന.
إرسال تعليق