ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന് കുരുവിള മാത്യൂസ്
തിരു. സംസ്ഥാനത്തെ ന്യൂനപക്ഷ സാമുദായക വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് സ്കോളഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് പരിഗണിച്ച് തുല്യപരിഗണനയോടെ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കണമെന്ന് എൻഡിഏ സംസ്ഥാന നിർവാഹ സമിതി അംഗം കൂടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.
നീതി രഹിതമായ 80:20 അനുപാതം തിരുത്തി, എല്ലാ ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങളും ന്യൂനപക്ഷങ്ങൾക്കിടയിൽ തുല്യമായി പങ്കിടണമെന്ന ഹൈക്കോടതി വിധി, നീതിയുടെ വിജയമാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
ഈ വിധിക്കെതിരേ സർക്കാർ അപ്പീൽ നൽകരുതെന്നും കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.
إرسال تعليق