സംസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കും.


തിരു: സംസ്ഥാനത്ത് ഇളവുകളോടെ ലോക്ഡൗൺ ഒരാഴ്ച

കൂടി നീട്ടിയേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ എത്തുന്നതു വരെ നിയന്ത്രണങ്ങൾ തുടരണമെന്ന് കേന്ദ്രം നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണിത്.      

      നിലവിലെ ലോക്ക് ഡൗണ്‍ നാളെ (മേയ് 30) അവസാനിക്കും. ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകും. ലോക്ക് ഡൗണ്‍ തുടരുന്നതിനോട് സര്‍ക്കാരിന് താല്‍പര്യമില്ല. ജനജീവിതം ദുഃസ്സഹമാകുന്നതും സാമ്പത്തിക മുരടിപ്പുമാണ് കാരണം. എന്നാല്‍, രോഗവ്യാപനം സുരക്ഷിതമായി നിയന്ത്രിക്കാനാകുന്നതു വരെ ലോക്ക് ഡൗണ്‍ തുടരണമെന്നാണ് ആരോഗ്യവിദഗ്ധരുടെയും ലോക്ക് ഡൗണ്‍ നിയന്ത്രണ സമിതിയുടെയും നിലപാട്. രോഗവ്യാപനം 15 ശതമാനത്തില്‍ താഴെ ആയാല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ കര്‍ശന നിയന്ത്രണവും ശനിയും ഞായറും ലോക്ക് ഡൗണും ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

      നിലവില്‍ രോഗവ്യാപന തോത് 16.4 ശതമാനമാണ്. രോഗവ്യാപനത്തിന്റെ തോത് 10 ശതമാനത്തിലും താഴെ എത്തും വരെ ലോക്ക് ഡൗണ്‍ തുടരണമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദ്ദേശം. 

      അത് സ്വീകരിച്ചാല്‍, കൂടുതല്‍ ഇളവോടെ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാനാണ് സാധ്യത. 14 ദിവസമായി രോഗവ്യാപനം തുടര്‍ച്ചയായി കുറഞ്ഞു വരികയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ