കോവിഡ് രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി പിന്നിട്ടെന്നും എന്നാൽ മൂന്നാം തരംഗ സാധ്യത ഉള്ളതിനാൽ ജാഗ്രത കൈവെടിയരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥങ്ങളും മരണങ്ങളും ഉണ്ടാകുന്നതും വർധിക്കുന്നതും.അതിനാൽ ആശുപത്രികളെ സംബന്ധിച്ച നിർണായക സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സാർവ്വദേശീയ തലത്തിലും ദേശീയ തലത്തിലും ചർച്ച ഉയർന്നു വന്നിട്ടുള്ളത് മൂന്നാം തരംഗ സാധ്യതയെ കുറിച്ചാണ്. വാക്സിനെ അതിജീവിക്കാൻ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക", മുഖ്യമന്ത്രി പറഞ്ഞു.പ്രാഥമിക കർത്തവ്യം ജീവൻ സംരക്ഷിക്കുക എന്നതാണെന്നും രണ്ടാമത്തെ തരംഗം എത്രത്തോളം രോഗബാധ ഉയരാം എന്ന പാഠം പഠിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
"വാക്സിനെടുത്താൽ ഒരു ഡോസാണെങ്കിലും സുരക്ഷിതത്വമുണ്ട്. എന്നാൽ ഇത്തരം ആളുകളും രോഗവാഹകരാവും. വാക്സിനെടുത്തവർക്ക് രോഗം വരുന്നത് അനുബന്ധ രോഗമുള്ളതിനാലാണ്. അതിനാൽ അവരെല്ലാം കോവിഡ് പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണം. അനുബന്ധ രോഗങ്ങളുടെ കാര്യത്തിലും കൂടുതൽ ശ്രദ്ധ പുലർത്തണം.

إرسال تعليق