വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു


വയനാട്: എടവക മൂളിത്തോടിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നുച്ച്യൻ വീട്ടിൽ മുഹമ്മദ് സാലിഹ് (29) ആണ് മരിച്ചത്. വീടിന്റെ പരിസരത്തെ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റതായാണ് പ്രാഥമിക വിവരം. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമദ്ധ്യേ  മരിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

Post a Comment

വളരെ പുതിയ വളരെ പഴയ