തിരുവനന്തപുരം∙ ‘ഞാൻ സ്പീക്കർ അനുവദിച്ചിട്ടാ സംസാരിക്കുന്നത്. സ്പീക്കറേക്കാൾ വലിയ ആളാ അവിടെ ഇരിക്കുന്നതെന്ന് അറിഞ്ഞില്ല..’ സഭയിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ തടസ്സപ്പെടുത്തിയ ഭരണകക്ഷി അംഗങ്ങളോട് തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിന്‍റെ മറുപടി.
തന്റെ വിജയം ബിജെപി വോട്ടുകൾ നേടിയാണ് എന്ന ആരോപണത്തിനെതിരെയായിരുന്നു ബാബുവിന്റെ പ്രസംഗം. വോട്ട് കണക്ക് പറഞ്ഞാണ് ബാബു മറുപടി നൽകിയത്. ഇവരുടെ പൊന്നുംകുടം തകർന്നൊടിഞ്ഞ് വീണതിന്റെ വിഷമമാണ് ഇവർക്കെന്നും ബാബു ആരോപിച്ചു.
إرسال تعليق